Saturday, December 25, 2010

തമ്പി ആന്റണിയുടെ താടി

തമ്പി ആന്റണി താടി വടിച്ചാല്‍ മലയാളസിനിമയ്ക്ക് എന്ത് ?
ഒന്നുമില്ല എന്ന് പറയാന്‍ വരട്ടെ.  താടി വളര്‍ത്താന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടാമത്തെ തവണയാണ്‌ തമ്പി ആന്റണി  താടി വടിക്കുന്നത്‌.
ആദ്യത്തെ തവണ താടി വടിച്ചപ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ കണ്ടു പേടിച്ചു കരഞ്ഞു. പിന്നെ താടി വടിച്ചിട്ടില്ല. താടി ഇല്ലാത്ത ഒരു തമ്പി ആന്റണി യെ സങ്കല്പ്പിക്കുക  പ്രയാസം.
പളുങ്കിലെ  കവിയുടെ വേഷം ആണ് തമ്പി ആന്റണി തനി വേഷത്തില്‍ താടിയും മുടിയുമായി അവസാനം അഭിനയിച്ച കഥാപാത്രം.

ഒമ്പതു  നിലയില്‍ പൊട്ടിയ കല്‍ക്കത്ത ന്യൂസ് നു ശേഷം തല മൊട്ടയടിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്ന കാലത്താണ് പ്രിയനന്ദനന്‍ തല മൊട്ടയടിക്കുന്നതും പിറ്റേന്ന് അദ്ദേഹത്തിന്റെ  പുലിജന്മം   ദേശീയ അവാര്‍ഡ് നേടുന്നതും.  എന്നാല്‍ പിന്നെ പ്രിയ നന്ദനന്   ഒരു പടം കൊടുക്കാം എന്ന് തമ്പി ആന്റണി ചിന്തിക്കുക്കുന്നു. സൂഫി പറഞ്ഞ കഥ സിനിമയാക്കാമെന്നു തീരുമാനിക്കുന്നു.  പിന്നെ കാര്യങ്ങള്‍ പട പടാന്ന് നടന്നു.സുഹൃത്ത്‌ പ്രകാശ്‌ ബാരെ നിര്‍മ്മാണം ഏറ്റെടുക്കുന്നു.രാമനുണ്ണിയെ വരുത്തുന്നു. തിരക്കഥ തയ്യാറാവുന്നു  ശങ്കുമാമന്‍ എന്ന പ്രതാന കഥാപാത്രത്തെ തമ്പി ആന്റണി ചെയ്യാമെന്ന് തീരുമാനിക്കുന്നു. പ്രകാശ്‌ തന്നെ മാമൂട്ടിയുടെ വേഷം ചെയ്താല്‍ മതിയെന്ന് കഥാകൃത്ത്‌ രാമനുണ്ണി  താടി തടവിക്കൊണ്ട് പറയുന്നു .  നായകന്‍ ആയ മാമൂട്ടിയുടെ വേഷം ചെയ്യാനായി പ്രകാശ്‌ താടി വളര്‍ത്തുന്നു.

തമ്പി ആന്റണി സൂഫി പറഞ്ഞ കഥയില്‍  

സെറ്റില്‍ തമ്പി ആന്റണി യുടെ പുതിയ മുഖം.  ക്ലീന്‍ ഷേവ് ചെയ്ത മുഖം.  വരിക്കാശ്ശേരി മനയുടെ പൂമുഖത്ത് തമ്പി ആന്റണി സൂഫി പറഞ്ഞ കഥയുടെ ഷൂട്ടിംഗ് നു വേട്ണ്ടി  ഇരിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ അവിടുത്തെ കാരണവര്‍ ആണെന്നെ തോന്നുമായിരുന്നുള്ളൂ. 

വരിക്കാശ്ശേരി മനയിലെ ഷൂട്ടിംഗ് തീരുന്നതിന്‍റെ  പിറ്റേന്ന് അമ്പലപ്പാറ കല്ലുവഴിയിലെ മുസലിയാര്‍ വീട്ടില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആണ് തമ്പി ആന്റണി യുടെ കുടുംബം വന്നത്.   അവര്‍ക്ക് അത്ഭുതം. ഭാര്യയും മക്കളും തമ്പി ആന്റണി യുടെ താടിയില്ലാത്ത മുഖത്ത് കൌതുകത്തോടെ വിരല്‍ ഓടിച്ചു. എത്രയോ കാലമായി അവര്‍ 'കാണാത്ത ' മുഖം ആണത്.

അപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്. തമ്പി ആന്റണിയുടെ മകന്‍ കായല്‍ (മക്കള്‍ക്ക്‌ പേര് കായല്‍, നദി എന്നിങ്ങനെയാണ്) താടി വളര്‍ത്തി തുടങ്ങിയിരിക്കുന്നു .പക്ഷെ രസം അതല്ല.  ഷൂട്ടിംഗ് കഴിഞ്ഞു അമേരിക്കയിലെത്തിയപ്പോള്‍ അവിടെ എമിഗ്രേഷന്‍ അധികാരികള്‍ തമ്പി ആന്റണി യെ അമേരിക്കയിലേക്ക് കയറ്റാന്‍ വിസമ്മതിച്ചു.  പാസ്പോര്‍ട്ടില്‍ ഫോട്ടോ വേറെ ആണല്ലോ - കാലങ്ങളായി  താടിയുള്ള തമ്പി ആന്റണി. ഈ കക്ഷി താടി വടിക്കാന്‍ കാരണം എന്താണെന്ന് അധികൃതര്‍ക്ക് സംശയം.  ഒടുവില്‍ രക്ഷയ്ക്കെത്തിയത് ഹോളിവുഡ്  നടന്‍ ആണെന്നുള്ള ഐഡന്റിറ്റി കാര്‍ഡും, സൂഫി പറഞ്ഞ കഥയുടെ വെബ്‌ സൈറ്റും  ആണ്. 

No comments:

Post a Comment