Sunday, December 26, 2010

JANAKI By M.G.SASI





ജാനകിയിലെ  കുട്ടിപ്പട്ടാളത്തിന്‍റെ  പരാക്രമങ്ങള്‍ 

കൃഷ്ണ പദ്മകുമാര്‍ 
ആദ്യ ചിത്രമായ അടയാളങ്ങളിലൂടെത്ത്തന്നെ വ്യത്യസ്തമായ ഒരു ചലച്ചിത്ര വീക്ഷണമാണ് തനിക്കുള്ളതെന്ന്  തെളിയിച്ച എം.ജി.ശശിയുടെ പുതിയ ചിത്രം   ആണ് 'ജാനകി '. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പെടുത്തിയ  പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ'ക്ക്   ശേഷം സിലിക്കണ്‍ മീഡിയക്ക് വേണ്ടി പ്രകാശ്‌ ബാരെ നിര്‍മിച്ച ജാനകിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒരു കൂട്ടം കുട്ടികള്‍ ആണ്. ലളിതവും ശക്തവും ആയ ഒരു കഥ സുന്ദരമായി പറയുവാനുള്ള ശ്രമം ആണ് നടത്തിയിരിക്കുന്നതെന്നും   എന്നും സാമൂഹികമായി ഏറെ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ് താനെന്നും അതിന്‍റെ പ്രതിഫലനങ്ങള്‍ തന്‍റെ സിനിമയ്ല്‍ സ്വാഭാവികമാണെന്നും, പക്ഷേ, തന്‍റെ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ സിനിമയെടുക്കുന്ന ആളല്ല താന്‍ എന്നുമാണ്   സംവിധായകന്‍ എം ജി ശശി അഭിപ്രായപ്പെടുന്നത്. 
 
കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി'  എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്.  ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേത് .
 'ജാനകി'  എന്ന സിനിമയുടെ യുടെ  മുഖ്യ ഘടകമായ കുട്ടിപ്പട്ടാളത്തിലേക്ക്  സംവിധായകന്‍   എം.ജി.ശശിയും നിര്‍മാതാവും നടനും സഹാസംവിധയകനുമായ പ്രകാശ്‌ ബാരെയും മറ്റു ജൂറിയും നടത്തിയ റിക്രൂട്ടുമെന്റില്‍   പതിനൊന്നു കുട്ടികളെയാണ് തെരഞ്ഞെടുത്തത്. അക്കൂട്ടത്തില്‍ പെട്ട ശ്രുതിയുടെ കൂടെ ഷൂട്ടിങ്ങ് കാണാന്‍ വന്നതായി രുന്നു  ശ്രീരാഗ്.  അവനെ  കണ്ടപ്പോള്‍ തന്നെ എം ജി ശശി അവനെയും പട്ടാളത്തില്‍ ചേര്‍ത്തു.  
ശ്രീരാഗ് നീ എങ്ങനെയാ സിനിമയില്‍ വന്നത് ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും :
 "ഞാന്‍ ആറങ്ങോട്ടു  കരേന്നു നടന്നാ വന്നത്".
 കുട്ടിപ്പട്ടാളത്തിലെ ഏറ്റവും ചെറിയ സൈസ് ആണിത്.
തമ്പി ആന്റണി - പ്രകാശ്‌ ബാരെ- എം.ജി.ശശി  

വലിയ ഒരാള്‍ ഉണ്ട് - സുപ്രീത്. സുപ്രീതിന്‍റെ തലയില്‍ തൊടണം എങ്കില്‍ കോണി വയ്ക്കണം എന്നാണു ജിതിന്‍ പറയുന്നത്. കുട്ടികളില്‍ ഏറ്റവും ഉയരം ഉള്ള ആളായ  സുപ്രീത്‌ പഠിക്കുന്നത് എഴാം ക്ലാസ്സില്‍ ആണ്. ആള്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇപ്പോള്‍ ബ്ലൂ ബെല്‍റ്റ്‌ ആണ്.  കീ ബോര്‍ഡ്‌ വായനയില്‍ മിടുക്കന്‍ ആണ്. വായനയാണ് ഹോബി. സിനിമയാണെങ്കില്‍ നിത്യജീവിതത്തിന്‍റെ   ഭാഗം.  കണ്ണൂര്‍ ചിറക്കല്‍ ധനരാജ്‌ തിയേറ്റര്‍ ഉടമയും പ്രകാശ്‌ ബരെയുടെ സഹോദരനുമായ  പ്രസാദിന്‍റെ  മകന്‍ ആണ് സുപ്രീത്‌.

ജിതിന്‍ ആരാ മോന്‍ ?
ജിതിന്‍ കഥകളിനടന്‍ ആണ്.  പഠിക്കുന്നത് എഴാം ക്ലാസ്സില്‍. കഴിഞ്ഞ കൊല്ലം ആണ് അരങ്ങേറ്റം നടത്തിയത്.
കലാമണ്ഡലത്തില്‍   തെക്കന്‍ ചിട്ടയിലുള്ള കഥകളി അഭ്യാസക്രമങ്ങള്‍ പഠിപ്പിക്കുന്ന കലാമണ്ഡലം മനോജിന്‍റെ  ഇളയ മകന്‍ ആണ് ജിതിന്‍.  ജിതിന്‍റെ ചേട്ടന്‍ ജിഷ്ണുവും കഥകളി നടന്‍ ആണ്.  ഇരുവരുടെയും ഗുരു അച്ഛന്‍ ആണ്.


ഇടയ്ക്കു സാരംഗിന്‍റെ  ഒച്ച പുല്ലൂര്‍ മനയുടെ മുകള്‍ നിലയില്‍ നിന്ന് കേള്‍ക്കാം.  കുട്ടിപ്പട്ടാളം തമ്പടിച്ചിരിക്കുന്നത് അവിടെയാണ്. സ്റ്റാര്‍ട്ട്‌ ,  ക്യാമറ,ആക്ഷന്‍..... ,കട്ട്‌  എന്നൊക്കെയാണ് സാരംഗ് ഉച്ചത്തില്‍ പറയുന്നത്.  അവിടെ കുട്ടികള്‍ സിനിമ ഷൂട്ടിംഗ് കളിക്കുകയാണ്. സംവിധായകന്‍റെ വേഷത്തില്‍ ആണ് സാരംഗ്. ആക്ഷന്‍ എന്നത് ഒരു അലര്‍ച്ച ആണ്. ആര്‍പ്പു വിളിയുടെയും ആശാന്‍ ആണ് സാരംഗ്.  കഥകളിയും പാട്ടും മേളവും ഒക്കെയാണ് സാരംഗിന്‍റെമനസ്സ് നിറയെ. കഥകളി സംഗീതജ്ഞനായ ഇളംകൂര്‍  പുല്ലൂര്‍ മനക്കല്‍ മനോജിന്‍റെ മകന്‍ ആണ് സാരംഗ്.  (പുല്ലൂര്‍ മനയില്‍ വച്ചാണ് ജാനകിയ്ടെ ഷൂട്ടിംഗ് ഏറെയും നടന്നത്). ചിറാംകുത്ത് ജി.എല്‍.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് സാരംഗ്.

 പ്രധാന കഥാപാത്രമായ ജാനകി ആയി വേഷം ഇടുന്നത് കൃഷ്ണ പദ്മകുമാര്‍  എന്ന പതിനൊന്ന് വയസ്സുകാരിയാണ് .  ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക്  മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂറിലേറെ കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും ടെസ്റ്റുകളില്‍ മുന്നേറി.  കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആയി അഭിനയിക്കാന്‍ കൃഷ്ണയെ തന്നെ സെലക്ട്‌ ചെയ്യുകയായിരുന്നു.


  'ആ സീക്വന്‍സ്‌    ഓര്‍ക്കു,  മനസ്സിലേക്ക് കൊണ്ടു വരൂ ' എന്ന് സംവിധായകന്‍ പറയുകയേ വേണ്ടു , സംവിധായകന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ കൃഷ്ണയുടെ മുഖത്ത് എത്തുകയായി. കരയുന്ന ഷോട്ടില്‍ ചിലപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞാലും കരച്ചില്‍ നില്‍ക്കില്ല. അപ്പോള്‍ മുഖം പൊത്തി  ഇരിക്കും.
കൃഷ്ണ തനിച്ചുള്ള ഷോട്ടുകളില്‍ ഒന്നും തന്നെ അവളുടെ കുഴപ്പം കൊണ്ട് വീണ്ടും ടെക്ക്  എടുക്കേണ്ടി വന്നിട്ടില്ല.  അതെ സമയം കംബിനറേന്‍ ഷോട്ടുകളില്‍ മറ്റുള്ളവര്‍ കൃഷ്ണയുടെ ഒപ്പം എത്താതെ വിഷമിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ കുഴപ്പം കൊണ്ടു പലപ്പോഴും റീ ടേക്ക് വേണ്ടി വന്നു.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആയ നയന ജോസന്‍ അമൃത ടീവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ 2007ലെ ഫൈനലിലെത്തി നാലാം സ്ഥാനം നേടിയ മിടുക്കിയാണ്. മമ്മൂട്ടിച്ചിത്രം ആയ പട്ടണത്തില്‍ ഭൂതത്തില്‍ നയന അഭിനയിച്ചിട്ടുണ്ട്.  മമ്മൂട്ടി മുടി പിന്നിക്കൊടുക്കുന്ന സീനിലും അടിപൊളി ഇടിമഴാ  എന്ന പാട്ടിലും നയന ഉണ്ട്. സൂര്യ ചാനലിലെ ഹലോ
മായാവി, കുട്ടിച്ചാത്തന്‍ മുതലായ സീരിയലുകളിലും പോപ്പിക്കുട  തുടങ്ങിയ ചില പരസ്യചിത്രങ്ങളിലും നയന അഭിനയിച്ചു. അതിനാല്‍ തന്നെ കുട്ടിപ്പട്ടാളത്തിലെ താരം ആണ് നയന. നയനയുടെ അനുജത്തി നന്ദനയും പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ആദിത്യന് മൂവി ക്യാമറയ്ക്ക് മുന്നില്‍ യാതൊരു പ്രശ്നവും ഇല്ല . അഭിനയിച്ചു നല്ല പരിചയം ആണ് -
പക്ഷെ സ്റ്റില്‍ ക്യാമറ കണ്ടാല്‍ ഉടനെ കണ്ണില്‍ നിന്ന് വെള്ളം വരും. തലകറക്കം. ആകെ മൂഡ്‌ ഔട്ട്‌. ഫോട്ടോ എടുക്കുന്ന കാര്യം അവനോടു പറഞ്ഞാല്‍ ഉടനെ അവനു ഹാലിളകും. എം.ജി.ശശിയുടെ സ്നേഹസംമാനതിലും ആദിത്യന്‍ അഭിനയിച്ചിട്ടുണ്ട്. ബാല സംഘത്തിന്റെ നാടകങ്ങളിലും ചില സംസ്കൃത നാടകങ്ങളിലും ആദിത്യന്‍ അഭിനയിച്ചിട്ടുണ്ട്. ക്ലാസ്സില്‍ ഒന്നാമന്‍ ആണ്. വായന പ്രിയനും ശ്രീനി വസ രാമാനുജന്റെ ആരാധകനുമാണ് ആദിത്യന്‍.  ഒരു ഗണിത ശാസ്ത്രജ്ഞന്‍  ആവാന്‍ ആണ് ആദിത്യന്‍ ആഗ്രഹിക്കുന്നത്.

നഴ്സറി  മുതല്‍ നൃത്തവും നാടകവും ലാവണ്യക്ക് പരിചയമാണ്. മോണോ ആക്റ്റും അഭിനയും ലാവന്യക്ക് സമ്മാനങ്ങള്‍ നേടിക്കൊടുക്കാറുണ്ട്. നാടക ക്യാമ്പുകളില്‍ പന്കെടുതും നാടകങ്ങളില്‍ അഭിനയിച്ചും സ്വന്തം കഴിവുകള്‍ സ്വയം രൂപപ്പെടുത്തുന്ന ലാവണ്യ നൃത്ത്തമോ സംഗീതമോ പഠിച്ചിട്ടില്ല. എഴാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആണ് ലാവണ്യ.

ഷൂട്ടിംഗ്  തീരുന്ന ദിവസത്തെ മീറ്റിംഗില്‍ എല്ലാവരും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു.  ശ്രുതിയുടെ ഊഴം എത്തി.  'ഒത്തിരി ഇഷ്ടമായി 'എന്ന് മാത്രം ശ്രുതി പറഞ്ഞപ്പോള്‍ സംവിധായകന്‍ എം.ജി.ശശി ചോദിച്ചു :  ഇഷ്ടം ആവാത്തത് വല്ലതും ഉണ്ടോ ?
 ഉടന്‍ വന്നു ഉത്തരം : "ഭക്ഷണം "
സദസ്സ് ആര്‍ത്തു ചിരിച്ചു. ഇത് വലിയ ശ്രുതി. മോഹിനിയാട്ടം, നാടോടി നൃത്തം , ചിത്രംവര, അഭിനയം, ഡബ്ബിംഗ്  ഇതൊക്കെ ശ്രുതിക്ക് പരിചയം ആണ്.  എം.ജി.ശശിയുടെ സ്നേഹസമ്മാനം എന്ന ചിത്രത്തില്‍ ശ്രുതി അഭിനിയിക്കുക മാത്രമല്ല, കൂടെ അഭിനയിച്ച രണ്ടു പേര്‍ക്ക് വേണ്ടി ഡബ്ബിംഗ്  നടത്തുക കൂടി ചെയ്തു.  കേരള സംഗീത അക്കാദമിയുടെ നാടക ക്യാമ്പില്‍ ശ്രുതി പങ്കെടുത്തിട്ടുണ്ട്.മുരളിയും
 വയലാ   വാസുദേവന്‍‌ പിള്ളയും ഒക്കെ ആയിരുന്നു ക്ലാസ്സ്‌ നയിച്ചത്.

ചെറിയ ശ്രുതി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു.  കീ ബോര്‍ഡ്‌ അഭ്യസിക്കുന്നുണ്ട്. സെറ്റില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ നിറയെ മഞ്ചാടിക്കുരു വുമായി നടന്ന ശ്രുതിയോടു അതെത്ര മന്ച്ചടിക്കുരുവുന്ടെന്നു ചോദിച്ചാല്‍ ഉത്തരം റെഡി : ' ഇത് വണ്‍ തൌസന്റ് സെവന്‍  ഹന്ട്രദ്   ട്വന്റി എഇറ്റ്‌' എന്ന് കൊഞ്ചുന്ന സ്വരത്തില്‍ ഉടന്‍ ഉത്തരം കൊടുക്കും.  അത്രയും മഞ്ചാടിക്കുരു എന്നി തിട്ടപ്പെടുത്തിയാണ് ശ്രുതി കൊണ്ടു നടക്കുന്നത്.  ഷൂട്ടിങ്ങിന്റെ  ഇടവേളകളില്‍  മഞ്ചാടിക്കുരു  കൊണ്ടു വിവിധ കളികളില്‍ കുട്ടിപ്പട്ടാളം ഏര്‍പ്പെട്ടു പോന്നു.

ശ്രുതിയുടെ ചേച്ചി ശാലിനിയും ജാനകിയില്‍ അഭിനയിക്കുന്നുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ശാലിനി യുടെ ഹോബി നോണ്‍ സ്റ്റോപ്പ്‌ വായന ആണ്. ചെസ്സും കരാട്ടെയും നീന്തലും ഒക്കെ ശാലിനിക്ക് വശം ആണ്. ഗിറ്റാറും ഡ്രമ്മും പരിശീലിക്കുന്നുണ്ട് .

 നൃത്തത്തിലും പാട്ടിലും മാത്രം ആണ് ആദിത്യയുടെ ശ്രദ്ധ .അന്തിക്കാട് ശ്രീ സായി വിദ്യാ പീടത്തിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.  ആദ്യമായി ആണ് ആദിത്യ സിനിമയില്‍ അഭിനയിക്കുന്നത്. മോഹിനിയാട്ടത്തിനും  ഭരതനാട്യത്തിനും ധാരാളം സമ്മാനങ്ങള്‍ ആദിത്യക്ക്‌ ലഭിച്ചിട്ടുണ്ട്. 
അന്താക്ഷരി, നാടകം, സിനിമ ഷൂട്ടിങ്ങിന്റെ അനുകരണം, മോണോ ആക്ട്‌, പാട്ട്, ഡാന്‍സ്‌, മിമിക്രി- ഭൂമി മലയാളത്തില്‍ ഉള്ള എല്ലാ കലാപരിപാടികളും കുട്ടികള്‍ പുതിയ കൂട്ട് കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.  അവര്‍ക്ക് ചുറ്റും രക്ഷിതാക്കളും ഷൂട്ടിംഗ് കാണാന്‍ വന്നവരും കൂടി നിന്ന് ആസ്വദിക്കും.അതിനിടയിലൂടെ സര്‍വാഭരണ വിഭൂഷിതയായി കല മണ്ഡലം രാധിക നടക്കുന്നുണ്ടാവും.  ഇത് സെറ്റിലെ സ്ഥിരം   കാഴ്ച ആയിരുന്നു. ഓരോ ദിവസവും കുട്ടിപ്പട്ടാളം സെറ്റ് കീഴടക്കി
അവരുടെ ആധിപധ്യം ഉറപ്പിക്കുകയായിരുന്നു. അവര്‍ക്ക് ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ സെറ്റില്‍ ആകെ ഒരു മൂകത ആണ്. അവര്‍ എത്തുന്നതോടെ സെറ്റ് പുതിയ ഒരു ലോകം ആയി മാറുകയായിരുന്നു.
ഒരു ദിവസം ലൈറ്റ് അപ്പിന്‍റെ  ഇടവേളയില്‍ ഉറങ്ങാന്‍ കിടന്ന സംവിധായകന്‍ എം.ജി.ശശിയെ കുട്ടിപ്പട്ടാളം ഏറ്റെടുത്ത് കണ്ണെഴുതി പൊട്ടും തൊട്ടു താടി കറുപ്പിച്ചു തീരെ ചെറുപ്പം ആക്കി.

ഇവര്‍ക്കൊപ്പം  ഏറെയൊന്നും  അടിച്ചു  പൊളിക്കാന്‍ ജാനകിയായി അഭിനയിക്കുന്ന കൃഷ്ണക്ക് കഴിഞ്ഞില്ല.  പ്രധാന  വേഷം ചെയ്യുന്നതിനാല്‍ കൃഷ്ണക്ക് ഏറെ തിരക്കായിരുന്നു. പക്ഷേ കിട്ടിയ സമയത്തിന് അടിച്ചു പൊളിക്കാന്‍ കൃഷ്ണയും പിറകില്‍ ആയിരുന്നില്ല
ശൈലജ, വിജയന്‍ ചാത്തന്നൂര്‍, ഇ.വി.ജയചന്ദ്രന്‍,
ടി.വി.വേണുഗോപാല്‍, ഉണ്ണി, സിദ്ധാര്‍ഥ്,മനോജ്‌ പുല്ലൂര്‍ 

No comments:

Post a Comment